വരുന്നു കൊറോണ ജവാൻ , കൊറോണ ജവാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വരുന്നു കൊറോണ ജവാൻ , കൊറോണ ജവാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

 തല്ലുമാല' എന്ന ആക്ഷൻ എന്റർടെയ്‌നറിന്റെയും, സൗദി വെള്ളക്ക യുടെയും  ഹിറ്റിന് ശേഷം ലുക്മാൻ അവറാൻ തന്റെ അടുത്ത 'കൊറോണ ജവാൻ' എന്ന ചിത്രത്തിൽ നായകനാകാൻ ഒരുങ്ങുന്നു, ഒപ്പം ശ്രീനാഥ് ഭാസിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.


ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും, ജെറോമും നിര്‍മ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ ജവാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി. ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.പശ്ചാത്തല സംഗീതം ബിബിന്‍ അശോകാണ്. ചമയം പ്രദീപ് ഗോപാലകൃഷ്‍ണന്‍ ആണ്. കണ്ണന്‍ അതിരപ്പിള്ളി ചിത്രത്തിന്റെ കലാസംവിധാനം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ ലിതിന്‍ കെ. ടി, വാസുദേവന്‍ വി യു, അസിസ്റ്റന്റ് ഡയറക്ടര്‍ ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് മാമിജോ പബ്ലിസിറ്റി യെല്ലോ ടൂത്ത്, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് വിഷ്‍ണു എസ് രാജന്‍ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.



0 Response to "വരുന്നു കൊറോണ ജവാൻ , കൊറോണ ജവാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്"

Post a Comment

Ads on article

Advertise in articles 1

advertising articles 2

Advertise under the article