ബ്രോ ഡാഡിക്ക് വേണ്ടി മോഹൻലാലും പൃഥ്വിരാജും പാടുന്നു.
മോഹൻലാൽ നായകനാവുന്ന ശ്രീജിത്ത്.എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർ്മിക്കുന്നത്.
ഇപ്പോഴിതാ മോഹൻലാലും, പൃഥ്വിരാജും ബ്രോ ഡാഡിക്ക് വേണ്ടി കഴിഞ്ഞ Dec 5ന് എറണാകുളത്തെ ഒരു പ്രമുഖ സ്റ്റുഡിയോയിൽ നിന്നും ഒരുമിച്ച് ഒരു ഗാനം പാടിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.ചിത്രം ഒരു പക്കാ ഫാമിലി എൻ്റർടയ്നർ ആകും എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിൽ മീന,കല്യാണി പ്രിയദർശൻ,ഉണ്ണി മുകുന്ദൻ,ലാലു അലക്സ്,മുരളി ഗോപി,കനിഹ,സൗബിൻ ഷാഹിർ,എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം ഒട്ടിട്ടി റീലീസ് ആയിരിക്കും.
0 Response to "ബ്രോ ഡാഡിക്ക് വേണ്ടി മോഹൻലാലും പൃഥ്വിരാജും പാടുന്നു. "
Post a Comment