"സ്റ്റൈലിഷ് സ്റ്റാറിൽ" നിന്നും 'സ്റ്റൈൽ' ഒഴിവാക്കി അല്ലു അർജുൻ
തെലുങ്ക് താരം അല്ലു അർജുൻ തന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പയുടെ റിലീസ് തീയതി വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ആയ മൈത്രി മൂവി മേക്കർസ് ഉം താരം അല്ലു അർജുനും ആണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമ്മുകളിൽ തീയതി പ്രഖ്യാപിച്ചത്.
സംവിധായകൻ സുകുമാറും,സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദുമായി അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. മൂവരും നേരത്തെ രണ്ട് ബ്ലോക്ക്ബസ്റ്റർ സിനിമകൾ നൽകിയിട്ടുണ്ട്: ആര്യ, ആര്യ 2. അല്ലു അർജുനനെ ഒറ്റരാത്രികൊണ്ട് സെൻസേഷനാക്കി മാറ്റിയത് ആര്യയിലൂടെ സുകുമാർ ആണ്.
പ്രഖ്യാപനത്തോടൊപ്പം അല്ലു അർജ്ജുൻ ആകർഷകമായ ഒരു പോസ്റ്ററും പങ്കിട്ടു. ഈ സിനിമയിലെ ‘സ്റ്റൈലിഷ് സ്റ്റാർ’ എന്ന ബ്രാൻഡിൽ നിന്ന് സുകുമാർ സ്റ്റൈൽ പുറത്തെടുത്തുവെന്നത് വ്യക്തമാണ്. അല്ലു അർജുനനെ വൃത്തിഹീനമായ ഒരു അവതാരത്തിൽ കോടാലി ഉപയോഗിച്ച് മരം മുറിക്കുന്നയാളായി ആണ് കാണുന്നത്.
ചിത്രം ഈ വർഷം ആഗസ്റ്റ് 13 ആം തിയതി ലോകത്തുടനീളം പ്രദർശനം ആരംഭിക്കും
അല്ലു അർജുനനുമായി ആദ്യമായി സ്‌ക്രീൻ സ്‌പേസ് പങ്കിടുന്ന രശ്മിക മന്ദാന ആണ് പുഷ്പയിലെ പ്രധാന നായിക വേഷം ചെയ്യുന്നത്. മഹേഷ് ബാബുവിനൊപ്പം 2020 ൽ പുറത്തിറങ്ങിയ സരിലേരു നീക്കേവരുവിൽ ആണ് അവസാനമായി രശ്മികാ മന്ദാന അഭിനയിച്ചിരിക്കുന്നത്.
0 Response to ""സ്റ്റൈലിഷ് സ്റ്റാറിൽ" നിന്നും 'സ്റ്റൈൽ' ഒഴിവാക്കി അല്ലു അർജുൻ"
Post a Comment